
’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; ആ ധൈര്യത്തിലാണ് ഇറങ്ങിയിരിക്കുന്നത്’; മമ്മൂട്ടി
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടർബോ’ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റുകളിലും മറ്റും മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണ് താൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഇവരുടെ ധൈര്യത്തിലാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനിയും വിടത്തില്ല’- അദ്ദേഹം വ്യക്തമാക്കി. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മമ്മൂട്ടി പ്രസ് മീറ്റ് ആരംഭിച്ചത്. ‘നമസ്‌കാരം ഞാൻ മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. ഈ പടം ഇരുപത്തി മൂന്നാം…