ടണലിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 15ാം ദിനം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികൾ ആശങ്ക ഉയർത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്‌ന ടത്തുന്നത്. വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത്…

Read More

തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ

ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്. തുരങ്കത്തിൽ പെട്ടവർക്ക് പനി ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിനാൽ രക്ഷാപ്രവർത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഇതിനിടെ യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കൻ ആഗർ’ എത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമാകും. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ…

Read More