തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ; ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം
തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ സംഭവിച്ചത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ഇതേതുടർന്ന്, എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ ഗേറ്റ് തകരാറിലായതിനാല്‍ ഇപ്പോൾ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഗേറ്റുകൾ എല്ലാം തുറന്നെങ്കിലും വെള്ളപൊക്കമോ നാശമോ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചാണ്…