ജനറൽ ടിക്കറ്റെടുത്ത് എ.സി കോച്ചിൽ കയറി; ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് ടി.ടി.ഇ

ഹരിയാനയിലെ ഫരീദാബാദിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങിയ 40 കാരിയുടെ തലയ്ക്കും കൈക്കും കാലുകൾക്കും പരിക്കേറ്റു. ജനറൽ ടിക്കറ്റെടുത്ത് എ.സി കോച്ചിൽ കയറിയതിനാണ് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. കോച്ച് മാറിക്കയറിയതിന് യുവതിയോട് ടി.ടി.ഇ ദേഷ്യപ്പെടുകയും പിന്നീട് ബാഗുകൾ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളിയിടുകയായിരുന്നു. ഫരീദാബാദിലെ എസ്ജിജെഎം നഗറിൽ താമസിക്കുന്ന ഭാവനക്കാണ് പരിക്കേറ്റത്. ഝാൻസിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ്…

Read More