
ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ ലളിത അന്തരിച്ചു
ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി.വിനോദിൻറെ അമ്മ ലളിത അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. വിനോദിൻറെ മരണം രോഗിയായ ലളിതയെ ശാരീരികമായും മാനസികമായും ഉലച്ചിരുന്നു. വിനോദ് മരിച്ച് നാല് മാസം പൂർത്തിയാകുമ്പോഴാണ് അമ്മയും അന്ത്യശ്വാസം വലിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ഒഡിഷ സ്വദേശി രജനീകാന്തയാണ് എറണാകുളം പാട്‌ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്ന് വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ്, ചവിട്ടേറ്റ് വീണത്…