തെറ്റായ പ്രവണത നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ

​ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ മന്ത്രിമാർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നുമുള്ള ​ഗവർണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ‘തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല. ​ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല.ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ്…

Read More