പ്രശാന്ത് ഏത് സിപിഎം നേതാവിന്റെ ബിനാമി?; ദിവ്യയെ മുഖ്യമന്ത്രി രക്ഷിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ്

നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പി.പി. ദിവ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പ് പോലും ഇറക്കാത്തതിൽ വിസ്മയം തോന്നുന്നു. പ്രശാന്ത് ഏത് സിപിഎം നേതാവിന്റെ ബിനാമിയാണെന്ന് പരിശോധിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. ‘കേരളത്തെ ഇത്രയധികം ഞെട്ടിച്ച ഒരു മരണമുണ്ടായിട്ട്, അതും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു നേതാവ് അതിൽ പങ്കാളിയായി, കേരളം മുഴുവൻ അത് ചർച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വരുന്നില്ല…

Read More

ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ഹൈക്കോടതിയെ സമീപിച്ചേക്കും

യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.  2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ…

Read More

ജനങ്ങൾക്ക് എല്ലാം അറിയാം; മുഖ്യമന്ത്രിയെ താറടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. 

Read More

ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമം; യുവാവ് പിടിയിൽ

 ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. അമേരിക്കയിൽ മിയാമിയിലെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള…

Read More

‘കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്; ഇതിന്‍റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്’: എംവി ഗോവിന്ദന്‍

കേന്ദ്രത്തിനെതിരെ ദില്ലിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്‍റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്, എന്നാല്‍,…

Read More

ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

 കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ഇഡിയെ ഉപയോഗിച്ചു കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ പ്രതിരോധിക്കും. സഹകരണമേഖലയിൽ ഇടതുവലതു വ്യത്യാസമില്ലാതെ ഒരുമയോടെ പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുമയോടെ പോകണമെന്നു പറയുമ്പോൾ തന്നെ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ചു യുഡിഎഫിന്റെ സഹകരണ സംഘങ്ങളെ അട്ടിമറിച്ചു ഭരണം പിടിക്കുകയാണു സിപിഎം ചെയ്യുന്നതെന്നും ഇതിനു സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്കു ശേഷം പ്രസംഗിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഹകരണ മേഖലയിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകരെ…

Read More

കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്

കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരണം. സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളിൽ തന്നെ ഭിന്നതയെന്നാണ് വിവരങ്ങള്‍. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി…

Read More