കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്; ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി  സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല….

Read More

‘സർക്കാരിനെ ഞങ്ങൾക്ക് വിശ്വാസമില്ല’; മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മണിപ്പുരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. കുക്കി വിഭാഗത്തിൽപെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മണിപ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനെ…

Read More

സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് ചികത്സാപ്പിഴവ് ആരോപിച്ച് യു.പി. സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സാണ് ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം സസ്പെന്‍ഡ് ചെയ്തത്. 22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറുവേദനയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 14-നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിരുന്നു….

Read More