കമല ഹാരിസ് ട്രംപായി സെലൻസ്‌കി പുട്ടിനും; വീണ്ടും നാക്കുപിഴച്ച് ബൈഡൻ

തുടർച്ചയായി നാക്കുപിഴയുമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡൻ. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്കു പകരം പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ പേരും പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ആരോഗ്യകാരണങ്ങളാൽ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്നു തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വ്‌ലാഡിമിർ പുട്ടിന്റെ പേരു തെറ്റായി പറഞ്ഞത് പിന്നീട് ബൈഡൻ…

Read More

‘യു.എസിന്റെ രക്തത്തിൽ വിഷംകലർത്തുന്നു’; കുടിയേറ്റക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി ട്രംപ്

രാജ്യത്തേക്ക് രേഖകളില്ലാതെ കടക്കുന്ന കുടിയേറ്റക്കാർ യു.എസിന്റെ രക്തത്തിൽ വിഷം കലർത്തുന്നുവെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂ ഹാംഷെയറിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. നേരത്തെയും ഇത്തരം വിദ്വേഷ പ്രസ്താവനകളുടെ പേരിൽ ട്രംപിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. യു.എസ്-മെക്‌സികോ അതിർത്തിയിലെ കുടിയേറ്റത്തിനെതിരെയായിരുന്നു ട്രംപിൻറെ പരാമർശം. അവർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുന്നു. തെക്കൻ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും രാജ്യത്തേക്ക് കുടിയേറ്റക്കാരെത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ യു.എസിലേക്ക് ഒഴുകുന്നു….

Read More

‘ട്രംപിനെ നഗ്നനായി കണ്ടിട്ടുണ്ട്, എന്നെ ഭയപ്പെടുത്താനാവില്ല’; സ്റ്റോമി

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് നടി സ്റ്റോമി ഡാനിയേൽസ്. ബന്ധം പുറത്തു പറയാതിരിക്കുന്നതിന് പോൺചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയേൽസിനു പണം നൽകിയെന്ന കേസിൽ ട്രംപിനെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. ട്രംപിനെ നഗ്നനായി താൻ കണ്ടിട്ടുണ്ടെന്നും വസ്ത്രം ധരിച്ച അയാൾക്ക് അതിലപ്പുറം ഭയപ്പെടുത്താൻ കഴിയില്ലെന്നും ബ്രിട്ടിഷ് ദിനപത്രമായ ‘ദ് ടൈംസ്’നു നൽകിയ അഭിമുഖത്തിൽ സ്റ്റോമി ഡാനിയേൽസ് പറഞ്ഞു. ഡോണൾഡ് ട്രംപിനെതിരെ മൊഴി നൽകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ട്രംപ് ഇതിനകം കലാപത്തിനു പ്രേരിപ്പിച്ച്…

Read More