
ആൾക്കാർ അയേൺ ലേഡി ആണ്, സ്ട്രോങ് ആണ് എന്ന് പറയുമെങ്കിലും ഞാൻ ഇതൊന്നുമല്ല;
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വ്യക്തിയായ രഞ്ജു തന്റെ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിക്കാറുണ്ട്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജു കടന്ന് വന്ന പ്രതിസന്ധികൾ ചെറുതല്ല. സർജറിയിലൂടെ സ്ത്രീയായി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ. വൈകിയാണ് താൻ സർജറിയിലൂടെ മാറിയതെന്ന് രഞ്ജു പറയുന്നു. എന്റെ സ്ത്രീയിലേക്കുള്ള യാത്ര ലേറ്റ് ആയിട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചിന്താഗതികളും പ്രവൃത്തികളും ബോഡി ലാംഗ്വേജുമെല്ലാം ടീനേജ് കുട്ടിയെ…