
ദുബൈയിലെ കൂടുതൽ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം വരുന്നു
ദുബൈ എമിറേറ്റിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ നിയന്ത്രണം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ദുബൈ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) അറിയിച്ചു. അൽ അവീർ സ്ട്രീറ്റിനും ഷാർജക്കുമിടയിലുള്ള ഭാഗത്താണ് പുതിയ നിയന്ത്രണം. ഈ ഭാഗങ്ങളിൽ വൈകീട്ട് 5.30നും എട്ടിനും ഇടയിൽ ട്രക്കുകൾ പ്രവേശിക്കാൻ പാടില്ല. ദുബൈയിലെ പ്രധാന റോഡുകളിൽ ട്രക്ക് നിയന്ത്രണം വ്യാപിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. റോഡുകളിൽ അനുഭവപ്പെടുന്ന തിരക്ക്…