ട്രക്ക് സമരം പിൻവലിച്ചു; തീരുമാനം കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

ട്രക്ക് ഉടമകളുമായി കേന്ദ്രം നടത്തിയ ചർച്ചയ്ക്കൊടുവിൽ ട്രക്ക് സമരം പിൻവലിച്ചു.നാളെ മുതൽ ജോലിക്ക് കയറാൻ ഡ്രൈവർമാർക്ക് നിർദ്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള യോഗത്തിലാണ് തീരുമാനം. നിയമം ഉടൻ പാസാക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകൾ പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു. നിയമം നടപ്പാക്കുന്നതിന് മുൻപായി ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചു. ചർച്ചകൾ തുടരാനാണ് യോഗത്തിൽ ധാരണ.

Read More