ദുബൈയിൽ പത്തു ട്രക്ക് വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായി
ദുബൈ നഗരത്തിൽ ട്രക്കുകൾക്ക് വിശ്രമിക്കാനായി പത്തു കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). എമിറേറ്റിലെ പ്രധാന റോഡുകളോട് ചേർന്ന് ആറു സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിച്ചത്. ആകെ 16 സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നതിൽ പത്തെണ്ണമാണ് പൂർത്തിയായിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അൽഐൻ റോഡ്, ജബൽ അലി-ലഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇവയെല്ലാം ദിനംപ്രതി നിരവധി ട്രക്കുകൾ കടന്നുപോകുന്ന റോഡുകളാണ്. അബൂദബി നാഷനൽ ഓയിൽ…