Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Trouble - Radio Keralam 1476 AM News

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ ‘എമർജൻസി’ റിലീസ് അനിശ്ചിതത്വത്തിൽ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’യുടെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്‌നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്. അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു….

Read More