ഒമാനിൽ ഇ​ന്ന് മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത

 അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഉ​ഷ്ണ​മേ​ഖ​ല ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​ൻ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് ഏ​ക​ദേ​ശം 950 കി.​മീ അ​ക​ലെ​യാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ല ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റോ​ട്ട് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കും ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലേ​ക്കും നീ​ങ്ങു​ന്ന​താ​യാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നും തി​ങ്ക​ളാ​ഴ്‌​ച രാ​ത്രി മു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​വ​രെ മ​ഴ തു​ട​ർ​ന്നേ​ക്കും. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മോ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ മ​ഴ ല​ഭി​ച്ചേ​ക്കു​​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ലെ…

Read More