‘അതിനെന്താ?, ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും, ഞാന്‍ ഹോട്ട് ആണ്’; പ്രിയാമണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടിയിട്ടുണ്ട് പ്രിയാമണി. ഇപ്പോള്‍ ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് താരം. ഷാരൂഖ് ഖാന്‍ ചിത്രം ജവാനും അജയ് ദേവഗണിന്റെ നായികയായി അഭിനയിച്ച മൈദാനുമൊക്കെ കയ്യടി നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രിയാമണി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരേയും പോലെ ട്രോളുകളും അധിക്ഷേപങ്ങളും പ്രിയാമണിയ്ക്കും നേരിടേണ്ടി വരാറണ്ട്. ഒരിക്കല്‍ തന്നെ പരിഹിച്ചവര്‍ക്ക് പ്രിയാമണി മറുപടി നല്‍കിയത് വൈറലായിരുന്നു. തന്റെ…

Read More

പലസ്തീന്‍ മാത്രമല്ല, ബംഗ്ലാദേശുമുണ്ട്; ട്രോളുകള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിയുടെ പുതിയ ബാഗ്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെൻറിൽ ഇന്നെത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം മുമ്പ് പലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻറെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി…

Read More

വിവാഹം കഴിക്കാത്തതിൽ കാരണങ്ങൾ പലത്; സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്ന് രഞ്ജിനി

റിയാലിറ്റി ഷോയുടെ ഭാഗമായതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവതാരകയായ രഞ്ജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്നും രഞ്ജിനി പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കേരളത്തിൽ ജീവിക്കാനാകില്ല.പക്ഷെ അതൊരു ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഐഡിയ സ്​റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്ന് എന്നെ ഒരു മാസക്കാലം മാ​റ്റിനിർത്തിയിരുന്നു. ഞാൻ കരിയർ ആരംഭിച്ചത് അവതാരകയായല്ല. അതിനുമുൻപ് ഞാനൊരു കോർപറേ​റ്റ് ജീവനക്കാരിയായിരുന്നു….

Read More

‘ട്രോളുകളിൽ വേദനിക്കാറില്ല’; ഗായത്രി സുരേഷ് പറയുന്നു

സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. ഒരിടവേളയ്ക്കുശേഷം താരം സജീവമാകുകയാണ്. എല്ലാം തുറന്നുപറയുന്ന ഗായത്രിയുടെ കമൻറുകളും നിലപാടുകളും പലപ്പോഴും വൈറൽ, ട്രോളർമാർക്കു പ്രിയങ്കരമാണ്. ഇപ്പോൾ ട്രോളുകളെക്കുറിച്ചു മനസുതുറക്കുകയാണ് താരം.  ‘ട്രോളുകൾ വരുന്നതിൽ വിരോധമോ വിഷമമോ ഇല്ല. ട്രോൾ അടിസ്ഥാനപരമായി കോമഡിയാണ്. കോമഡിക്ക് എപ്പോഴും മാർക്കറ്റുണ്ട്. ഫുൾ ഇൻറർവ്യൂ ഇരുന്നു കാണുന്നതിലും ആളുകൾക്കിഷ്ടം അതിലെ നർമം പകരുന്ന ഭാഗം അടർത്തിയെടുത്തു വരുന്ന ട്രോളാണ്. അവർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നോക്കി പരമാവധി തിരുത്താൻ ശ്രമിക്കും….

Read More

കല്യാണത്തിന് മുമ്പ് ഗര്‍ഭിണി; അവര്‍ക്ക് വേണ്ടത് തലക്കെട്ട്: ഷംന കാസിം

തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.  ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു…

Read More

കല്യാണത്തിന് മുമ്പ് ഗര്‍ഭിണി; അവര്‍ക്ക് വേണ്ടത് തലക്കെട്ട്: ഷംന കാസിം

തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.  ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു…

Read More

കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്റെ ശരീരം നശിപ്പിക്കില്ല; ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. അന്യഭാഷാ ചിത്രങ്ങളിലും താരം നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിലെ ഇവന്റുകളില്‍ മാത്രമല്ല, തെലങ്കാനയിലും നടി ഇവന്റുകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഒരു യൂറോപ്യന്‍ രാജ്യത്തു നടന്ന ഇവന്റിലെ അപ്പീയറന്‍സ് ചര്‍ച്ച ആയിരുന്നു. ഇവന്റുകളിലെ വിശേഷങ്ങള്‍ തുറന്നുപറയുകയാണ് ഹണി റോസ്. ഇവന്റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ട്രോളുകള്‍ എന്നെ ബാധിക്കില്ല. പക്ഷേ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങളാണ്. ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത്…

Read More

വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം, ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല; അൽഫോൺസ് പുത്രൻ

ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകളും ഒട്ടേറെ വിമർശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ്. താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം പക്ഷേ സോഷ്യൽ മീഡിയ പേജിൽ വന്ന് ദേഷ്യം…

Read More