
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്ന് ആർദ്ധരാത്രി മുതൽ ആരംഭിക്കും. ജൂലായ് 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ നടത്തുന്ന ആഴക്കടൽ മത്സ്യബന്ധനത്തിനാണ് നിയന്ത്രണം. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ട്രോളിംഗ് നരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഇന്ന് അർദ്ധരാത്രി ചങ്ങല കെട്ടി ബന്ധിക്കും. തങ്കശേരി, അഴീക്കൽ തുറമുഖങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക്…