കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിക്കും: മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട്ട് ബ്രൂവറി കൊണ്ടുവരാൻ ആകില്ലെന്ന് കെ മുരളീധരന്‍

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ മുരളീധരന്‍ രംഗത്ത്. കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കും. ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തലകുത്തി നിന്നാലും പാലക്കാട്ട് ബ്രൂവറി കൊണ്ടുവരാൻ ആകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ  ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

Read More

ഓൺലൈനായും വോട്ട് ചെയ്യാൻ അവസരമില്ലേ എന്ന പരാമർശം; നടി ജ്യോതികയ്‌ക്കെതിരെ ട്രോൾ

വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നു. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാർ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തിൽ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എല്ലാ വർഷവും…

Read More

‘പൊതിച്ചോറ്’ പരാമര്‍ശത്തില്‍ ചിന്ത ജെറോമിനെതിരെ പരിഹാസം

കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിച്ച വോട്ടറോട് ചിന്താജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയില്‍ പരിഹാസം. ‘സര്‍ജറിയില്ലെങ്കിലെന്താ കുറച്ച് ചോറ് ഇടട്ടെ…’എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം. പരാമര്‍ശത്തില്‍ ട്രോളുകള്‍ നിറയുകയാണ് ‘കൊല്ലം ജില്ലാ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളെജിലേക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റമോള്‍ ഡൈക്ലോഫെനകിന്റെ…

Read More

വൈറല്‍ ആയിട്ടും പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി; ചൈനയില്‍ നല്ല സുന്ദരികളായ റോബോട്ടുകളെ കിട്ടുമെന്ന് സോഷ്യൽമീഡിയ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരമാണ് സന്തോഷ് വർക്കി. താൻ ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നു സന്തോഷ് വര്‍ക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലെന്നുമുള്ള പരാതിയിലാണ് സന്തോഷ്. ‘ഞാൻ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക്…

Read More

ഭക്ഷ്യപ്പൊടികള്‍ സ്വയം തയ്യാറാക്കുന്നത് നല്ലത്: ഭക്ഷ്യസുരക്ഷാവകുപ്പ്; വിമര്‍ശനവും പരിഹാസവും

മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ചുവാങ്ങി വൃത്തിയാക്കി ഉണക്കി പൊടിച്ച് ഈർപ്പം തട്ടാതെ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽവന്ന പോസ്റ്റ് വലിയ ചർച്ചയായി. ഇതിനെതിരേ വ്യാപകപരാതികളും ട്രോളുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തേണ്ട അധികൃതർതന്നെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടത് വിപണിയിൽ മായംചേർത്ത വസ്തുക്കൾ സുലഭമാണെന്ന് സമ്മതിക്കുന്നതാണെന്നും അത് വകുപ്പിന്റെ പരാജയമാണെന്നുമാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക…

Read More