സര്‍ക്കാരിന് രണ്ടാം വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്‌ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍–വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി…

Read More

അഭിമാന പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്

വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി…

Read More

സഹകരണ സംഘത്തിലെ നിയമനത്തിനായി ശുപാർശ കത്ത്; സ്ഥിരീകരിച്ച് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിലെ നിയമനം സംബന്ധിച്ച് ശുപാർശ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്ന് ചോദിച്ച ആനാവൂർ, വിവാദമാക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. തിരുവനന്തപുരത്തെ തൈക്കാടുള്ള ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാൻ ആനാവൂർ ഇടപെട്ടതിന്റെ കത്താണ് പുറത്തുവന്നത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നൽകിയ കത്താണ്…

Read More