തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം: 3 പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30 തോടെയാണ് ആക്രമണമുണ്ടായത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവർ ലഹരി വില്പനക്കായി…

Read More

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും

ഒരിടവേളയ്ക്ക് ശേഷം ഫുജൈറ രാജ്യാന്തരവിമാനത്താവളം പാസഞ്ചർ സർവീസിനായി തുറന്നു. ഒമാന്റെ സലാം എയർ ഇന്നലെ ഉദ്ഘാടന സർവീസ് നടത്തി. തിരുവനന്തപുരം ഉൾപ്പെടെ 39 നഗരങ്ങളിലേക്ക് സലാം എയർ ഫുജൈറയിൽ നിന്നു സർവീസ് നടത്തും. മസ്‌കത്ത് വഴി ജയ്പൂർ, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കുളള സർവീസ്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ…

Read More

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടം ; 3 പേർക്ക് പരുക്ക്

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനത്തിന്, അകമ്പടി വന്ന പൊലീസ് വാഹനം കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. പൊലീസ് വാഹനമിടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ട ആംബുലൻസ് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം. കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസിലാണ് പൊലീസ് വാഹനം വന്നിടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവറിനും…

Read More

വിസ്മയക്കാഴ്ചകളുമായി തമ്പുരാന്‍-തമ്പുരാട്ടി പാറ

തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനു സമീപമുള്ള മനോഹരമായ ട്രെക്കിങ് പോയിന്റാണ് തമ്പുരാന്‍ പാറ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തമ്പുരാന്‍ പാറ തീര്‍ച്ചയായും പുതിയൊരു അനുഭവമായിരിക്കും. മലകയറി ചെന്നാല്‍ നയനമനോഹരമായ കാഴ്ചയുടെ സ്വര്‍ഗം സഞ്ചാരികള്‍ക്കു മുന്നില്‍ പ്രകൃതി തുറന്നിടുന്നു. തണുത്തകാറ്റും ശുദ്ധവായുവും മനസിനും ശരീരത്തിനും ഉണര്‍വു പകരും. തിരുവനന്തപുരം നഗരത്തില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയാണ് വെമ്പായം. വെമ്പായത്തുനിന്ന് മൂന്നാനക്കുഴിയിലേക്കു പോകുന്ന വഴിക്കാണ് തമ്പുരാന്‍-തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. തിരുമുറ്റം പാറയെന്നും മുത്തിപ്പാറയെന്നും പേരുള്ള അംഗരക്ഷകന്മാരെ കടന്നുവേണം തമ്പുരാട്ടി പാറയില്‍ എത്തിച്ചേരാന്‍. കിടക്കുന്ന…

Read More

സര്‍ക്കാരിന് രണ്ടാം വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്‌ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍–വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി…

Read More

അഭിമാന പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്

വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി…

Read More

സഹകരണ സംഘത്തിലെ നിയമനത്തിനായി ശുപാർശ കത്ത്; സ്ഥിരീകരിച്ച് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിലെ നിയമനം സംബന്ധിച്ച് ശുപാർശ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്ന് ചോദിച്ച ആനാവൂർ, വിവാദമാക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. തിരുവനന്തപുരത്തെ തൈക്കാടുള്ള ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാൻ ആനാവൂർ ഇടപെട്ടതിന്റെ കത്താണ് പുറത്തുവന്നത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നൽകിയ കത്താണ്…

Read More