കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ചിനിടെ നവകേരള സദസിൻറെ പ്രചരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പൊലീസ്…

Read More

തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് സൂചന; തിരുവനന്തപുരത്ത് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചേക്കും

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംശയാസ്പദമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചേക്കും. സംഭവവുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്രീകാര്യം സ്വദേശിയായ യുവാവിനെയാണ് ഇന്ന് പുലർച്ചെ വീട്ടിൽനിന്ന് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഡോ പൊലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിനിടെ, കാർവാഷിങ് സെന്ററിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ…

Read More

പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; 2 യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് ബോംബാക്രമണം ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

Read More

തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുന്‍പാണ് ഈയാള്‍ ഈ ബസ്സില്‍ ജോലിക്കായി എത്തിയതെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു. 

Read More

തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം

തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്…

Read More

തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്ക് നിപ്പയില്ല

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാര്‍ത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതുവരെ ആകെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരില്‍ 2 പേര്‍ മരണമടഞ്ഞു. 3 പേര്‍ കോഴിക്കോട്ട് ചികിത്സയിലാണ്. കോഴിക്കോട്ടെ ആശുപത്രിയില്‍ നിപ ബാധിച്ച്‌ ചികിത്സയില്‍…

Read More

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെന്ന് എം കെ രാഘവൻ; മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സർവീസ്

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. നേരത്തെ രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും അതെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Read More

മകൻ വാഹനാപകടത്തിൽ മരിച്ചു; വാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരത്ത് മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മാതാവാണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28) മരിച്ചിരുന്നു. എന്നാൽ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കൾ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി. രാത്രിയോടെ…

Read More

വഴക്കു പറഞ്ഞതിന്റെ വിരോധം; അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം

വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ  ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ…

Read More

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More