സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ തിരുവനന്തപുരത്ത്

63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ 7 വരെ 24 വേദികളിലായിരിക്കും മത്സരം നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ കൊല്ലത്താണ് കലോത്സവം നടന്നത്. സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കും. സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കും സംഘടിപ്പിക്കു‌ക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

Read More

നിപ: തിരുവനന്തപുരത്തെ 4 പേർ സമ്പർക്ക പട്ടികയിൽ, ഹൈറിസ്‌ക് പട്ടികയിൽ 101 പേർ

നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ 13 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ…

Read More

തിരുവനന്തപുരത്തിന്റെ എട്ടിടങ്ങളിൽ നാളെ സൈറണുകൾ മുഴങ്ങും, പരിഭ്രാന്തരാകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും. ഗവൺമെന്റ് എച്ച്.എസ്.കരിക്കകം, ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവൺമെന്റ് യു.പി.എസ്, കിഴുവില്ലം, ഗവൺമെന്റ് യു.പി.എസ് വെള്ളറട, ഗവൺമെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവൺമെന്റ്…

Read More

തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിൽ അഗ്നിബാധ; വിൽപ്പനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളും ചത്തു

തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിൻ നടത്തുന്ന ബ്രദേഴ്സ്, പെറ്റ് ആൻറ് അക്കോറിയത്തിലാണ് അഗ്നിബാധയുണ്ടായത്. വിൽപനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്. 4 ഓളം മുയലുകൾ 9 പ്രാവുകൾ ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് കടയുടമ പറയുന്നത്. പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഷിബിൻ പറയുന്നു….

Read More

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പൊലീസ് കേസെടുത്തു

 ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് പരാതി നല്‍കിയത്. കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയിരുന്നു. അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന് നടത്തും. സംഭവത്തിനു ശേഷം ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി…

Read More

വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; തിരുവനന്തപുരത്ത് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം…

Read More

കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ പൊലീസ് കേസ് എടുത്തില്ല

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസ് എടുത്തില്ല. ഡ്രൈവർ യദു നൽകിയ പരാതിയിൽ കൻറോൺമെൻറ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിൻറെ നിഗമനം….

Read More

ഡ്രൈവർക്കെതിരായ മേയറുടെ പരാതി; തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി, കെഎസ്ആർടിസി എംഡി റിപ്പോർട്ട് നൽകും

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം. കെഎസ്ആർടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയിൽ പരിശോധന നടത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആര്യ രാജേന്ദ്രൻറെ മൊഴി…

Read More

‘വൻപോളിം​ഗ്; ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ട്’: പന്ന്യൻ രവീന്ദ്രൻ

തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന് ജനം മറുപടി നൽകും. ആ വിഷമം അദ്ദേഹത്തിൻ്റെ വാക്കിലുണ്ട്. ഇപ്പോൾ യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും പന്ന്യൻ വിമർശിച്ചു. തരൂർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും എന്നാൽ താൻ ജനങ്ങളുടെ യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. എവിടെ…

Read More

മത്സ്യത്തൊഴിലാകളെ സംരക്ഷിക്കും, 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ; വൻ വാഗ്ദാനങ്ങളുമായി മോദി തിരുവനന്തപുരത്ത്

തിരുവനന്തപുരം കാട്ടാക്കടയിലെ പൊതുസമ്മേളന വേദിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. മോദി പറഞ്ഞ വാക്കുകൾ ചൈത്ര നവരാത്രിയുടെയും വിഷുവിന്റെയും ഈ പരിപാവന വേളയിൽ പത്മനാഭസ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും ഈ നാട്ടിലെത്താൻ എനിക്ക്…

Read More