ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി നഗരസഭ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. നഗരസഭാ സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതൽ 23 വരെ 12 കേസുകൾ റജിസ്റ്റർ ചെയ്തു. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേർക്ക് നോട്ടീസ് നൽകി….

Read More

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ അന്തരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളാർ വാർഡിലെ കൗൺസിലറാണ്. തിരുവനന്തപുരം വെള്ളാർ സ്വദേശിയായ മോഹനൻറെ മൃതദേഹം തിരുവനന്തപുരം കോർപറേഷനിൽ 12 മണിക്ക് പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. മുൻ കോൺഗ്രസ് കൗൺസിലറായിരുന്ന മോഹനൻ 2020-ലാണ് ബി.ജെ.പിയിൽ ചേർന്നത്.

Read More