കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊണ്ടാഴിയിൽ നിന്നും 10 ദിവസം മുൻപ് കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കേരകകുന്ന് സ്വദേശിയായ തങ്കമ്മയെ (94) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പാറ വനത്തിൽ ആട് മേയ്‌ക്കാൻ പോയ ഇലവുങ്കൽ ജോസഫാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

തൃശൂരിൽ സ്വകാര്യ നഴ്‌സുമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

തൃശൂരിൽ സ്വകാര്യ നഴ്‌സുമാർ നടത്തുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയ്‌ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ പണിമുടക്ക്. അതെസമയം നഴ്‌സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം ഡിയുടെ ആരോപണം. വ്യാഴാഴ്ചയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡിയായ ഡോ. അലോക് മർദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ…

Read More

തൃശൂരിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു

തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് ചെറുമകൻ അക്മൽ തന്നെയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. അതേ സമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്മലിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. മംഗലാപുരത്ത് നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി…

Read More

തൃശൂരിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു

തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് ചെറുമകൻ അക്മൽ തന്നെയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. അതേ സമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്മലിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. മംഗലാപുരത്ത് നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി…

Read More

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ

പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി .തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സുഹൃത്തുക്കളെ ഇരുത്തി സ്കൂട്ടർ ഓടിച്ചത്. അതേസമയം കേസിൽ അച്ഛനെ കോടതി വെറുതെ വിട്ടു. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. 25000 രൂപയാണ് പിഴ. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം. ഈ വർഷം ജനുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച…

Read More

രേഖകളില്ലാത്ത പണം ബസിൽ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന നാൽപ്പത് ലക്ഷത്തിലധികം രൂപയുമായി യുവാവ് വാളയാർ പൊലീസിന്റെ പിടിയിലായി . ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിനുള്ള പണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള സ്വകാര്യ ബസിലായിരുന്നു ബിജീഷിന്റ യാത്ര. തൃശൂരിൽ ഇറങ്ങി കാത്തു നിൽക്കുന്നയാളിന് പണം കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാൽ ബസ് വാളയാറിലെത്തിയപ്പോൾ എക്സൈസിന്റെ പതിവ് പരിശോധനക്കിടെ യുവാവ് പിടിക്കപ്പെടുകയായിരുന്നു. ജോലി ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നുവെന്നായിരുന്നു ബിജീഷിന്റെ പ്രതികരണം.കയ്യിലുള്ള…

Read More

ആനയുടെ ജഡത്തിൽ ഒരു കൊമ്പില്ല; അന്വേഷണം തുടങ്ങി വനം വകുപ്പ്

തൃശൂർ ചേലക്കരയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പില്ല. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. ആനയുടെ ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി വനംവകുപ്പും പൊലീസും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്ന് വനം- വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥലത്ത് ജെസിബി എത്തിച്ച്…

Read More

കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും വിള്ളൽ; സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ച് ജീവനക്കാർ

സംഭവം അറിഞ്ഞ് ആളുകൾ സ്ഥലത്തെത്തും മുമ്പേ ജീവനക്കാര്‍ സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ- പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ തൃശ്ശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ഇന്നലെ കണ്ട സംരക്ഷണ ഭിത്തിയിലെ വിള്ളൽ…

Read More