
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനി തെരഞ്ഞെടുപ്പുണ്ടാകില്ല; ത്രിപുരയിലെ പ്രതിപക്ഷ നേതാക്കള്‍
ബി.ജെ.പി സമൂഹത്തിന് തന്നെ ഭാരമാണെന്ന് ത്രിപുരയിലെ ഇന്‍ഡ്യ മുന്നണി നേതാക്കള്‍. മോദി മൂന്നാമതും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ”ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ച പ്രതികരണം നിങ്ങള്‍ കരുതുന്നതിലും അപ്പുറമാണ്. ത്രിപുരയിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് ഈ സർക്കാരിൽ മടുത്തു” കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോൺഗ്രസിലെത്തുന്നതിനു മുമ്പ് ബിപ്ലബ് ദേബിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന ഏഴ് തവണ എം.എൽ.എയായ…