
ബംഗ്ലദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകുന്നില്ല ; നിലപാട് കടുപ്പിച്ച് ത്രിപുര സർക്കാർ
ബംഗ്ലാദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകില്ലെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മയായ ആൾ ത്രിപുര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (ATHROA). ഇന്ത്യൻ പതാകയോട് കാണിച്ച അനാദരവും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബന്ധ്യോപാധ്യായ് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു കൂട്ടം മൗലികവാദികൾ ചേർന്ന് ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോട് അനാദരവ് കാട്ടുകയും ന്യൂനപക്ഷങ്ങളെ…