
നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎ അശ്ലീല ദൃശ്യം കണ്ട സംഭവം; ത്രിപുര നിയമസഭയിൽ കയ്യാങ്കളി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
ബിജെപി എംഎൽഎ നിയമസഭയ്ക്കുള്ളിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട സംഭവത്തിൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം ഏറ്റുമുട്ടലിലേക്കും കയ്യാങ്കാളിയിലേക്കും നീണ്ടതോടെ സ്പീക്കർ സഭ നടപടികൾ നിർത്തി വച്ചു. പ്രതിപക്ഷത്ത് നിന്നുള്ള തിപ്രമോദ ,കോൺഗ്രസ്, സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലാണ് സംഘട്ടനം ഉണ്ടായത് . സഭാ നടപടികൾക്ക് തടസം സൃഷ്ടിച്ചതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാർരെ സസ്പെൻഡ് ചെയ്തു. സുദീപ് റോയ് ബർമൻ (കോൺഗ്രസ്) ബിർഷകേതു ദേബർമ, രഞ്ജിത് രദേബര്‍മ, നന്ദിത റിയാങ് (മൂന്ന്…