ബംഗ്ലദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകുന്നില്ല ; നിലപാട് കടുപ്പിച്ച് ത്രിപുര സർക്കാർ

ബംഗ്ലാദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകില്ലെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മയായ ആൾ ത്രിപുര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (ATHROA). ഇന്ത്യൻ പതാകയോട് കാണിച്ച അനാദരവും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബന്ധ്യോപാധ്യായ് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു കൂട്ടം മൗലികവാദികൾ ചേർന്ന് ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോട് അനാദരവ് കാട്ടുകയും ന്യൂനപക്ഷങ്ങളെ…

Read More

ത്രിപുരയില്‍ 62കാരിയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

പടിഞ്ഞാറൻ ത്രിപുരയിൽ 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍…

Read More

കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര സർക്കാർ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ്. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി…

Read More

നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎ അശ്ലീല ദൃശ്യം കണ്ട സംഭവം; ത്രിപുര നിയമസഭയിൽ കയ്യാങ്കളി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

ബിജെപി എംഎൽഎ നിയമസഭയ്ക്കുള്ളിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട സംഭവത്തിൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം ഏറ്റുമുട്ടലിലേക്കും കയ്യാങ്കാളിയിലേക്കും നീണ്ടതോടെ സ്പീക്കർ സഭ നടപടികൾ നിർത്തി വച്ചു. പ്രതിപക്ഷത്ത് നിന്നുള്ള തിപ്രമോദ ,കോൺഗ്രസ്, സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലാണ് സംഘട്ടനം ഉണ്ടായത് . സഭാ നടപടികൾക്ക് തടസം സൃഷ്ടിച്ചതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാർരെ സസ്പെൻഡ് ചെയ്തു. സുദീപ് റോയ് ബർമൻ (കോൺഗ്രസ്) ബിർഷകേതു ദേബർമ, രഞ്ജിത് രദേബര്‍മ, നന്ദിത റിയാങ് (മൂന്ന്…

Read More

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.  ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാൽഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി പ്രവർത്തകരാണ് ആക്രമണം…

Read More

 ‘ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണ്’: ഗോവിന്ദൻ

ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ നേരിടാൻ കേ‍ാൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കേ‍ാൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറഞ്ഞ വേ‍ാട്ടാണ് ഉളളതെങ്കിലും അവിടെ കേ‍ാൺഗ്രസുമായി നടത്തിയ നീക്കുപേ‍ാക്ക് ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി എന്നാൽ, കഴിഞ്ഞദിവസത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കേ‍ാൺഗ്രസും പരസ്പരം വേ‍ാട്ടുമറിച്ചതു കെ‍ാണ്ടാണെന്നു ഗോവിന്ദൻ ആരേ‍ാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന…

Read More

നാഗാലാൻഡിലും ത്രിപുരയിലും ആദ്യ ലീഡ് ബിജെപിക്ക്; മേഘാലയയിൽ മുന്നിൽ എൻപിപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ആദ്യ ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

Read More

ത്രിപുര ഇന്ന് പോളിങ് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ് അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബിജെപി, സിപിഎം കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ…

Read More

ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യം; വിമർശിച്ച് പ്രധാനമന്ത്രി

ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദി ഇത്തരത്തിൽ പരാമർശം നടത്തിയത്. കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നുവെന്നും ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണെന്നു പറഞ്ഞ മോദി, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും പറഞ്ഞു. നേരത്തെ ത്രിപുരയെ സംഘർഷ മുക്തമാക്കിയത്…

Read More

ത്രിപുര സംഘർഷ ഭരിതം; ബി ജെ പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘർഷ ഭരിതമായി മാറി. ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങ‌ൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഘർഷത്തിൽ എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ…

Read More