ത്രിപ്പൂണിത്തുറ സ്ഫോടനം; മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

എറണാകുളം ത്രിപ്പൂണിത്തുറ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുളളവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുളള കരാറുകാരൻ ആദർശ്, കൊല്ലം സ്വദേശികളായ ആനന്ദൻ, അനിൽ എന്നിവരുടെ നിലയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. അതേസമയം പരിക്കേറ്റ മധു എന്നയാളെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പുതിയകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്ഫോടകവസ്തുക്കൾ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൂന്നുപേരാണ് മരിച്ചത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു…

Read More