വിദേശയാത്രയ്ക്ക് സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?; പരിഹസിച്ച് എകെ ബാലന്‍

 മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും  വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക്  വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് .വിദേശയാത്രയ്ക്ക്  കേന്ദ്രസർക്കാരിന്‍റെ  അംഗീകാരത്തിന് പകരം…

Read More

ഭാരത് ജോഡോ ന്യായ് യാത്ര; അഖിലേഷ് യാദവിന് യാത്രയിലേക്ക് ക്ഷണം

ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ യാത്രയിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി 16ന് നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി 16നാണ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുന്നത്. മമത ബാനർജിക്ക് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ്‌ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. പല വലിയ പരിപാടികൾക്കും തങ്ങളെ…

Read More

ബാഗില്‍ അധികമായി എന്തെങ്കിലുമുണ്ടോ ?; ബോംബുണ്ടെന്ന് യാത്രക്കാരന്‍; പിടിയിലായി

ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ വിദേശയാത്ര മുടങ്ങി, പോലീസ് പിടിയിലുമായി. ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുപോയ എമിറേറ്റ്‌സ് വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരനാണ് യാത്ര മുടങ്ങിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചു. പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി…

Read More

കോടിയേരിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ടുകൾ: മുഖ്യമന്ത്രി യൂറോപ്യൻ യാത്ര മാറ്റിവച്ചു; കോടിയേരിയെ സന്ദർശിക്കും

പാൻക്രിയാസിലെ അർബുദത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ പര്യടനം മാറ്റിവച്ചതായി അറിയുന്നു. ഇന്നു രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനത്തിനായി ഫിൻലാൻഡിലേക്ക് യാത്രതിരിക്കാനിരുന്നത്. അദ്ദേഹം കോടിയേരിയെ സന്ദർശിക്കുന്നതിനായി ചെന്നൈയിലേക്ക് നാളെ രാവിലെ യാത്ര തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം. രോഗബാധയെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More