ഡെറിക് ഒബ്രിയനെതിരെ ‘വിദേശി’ പരാമർശം: മാപ്പ് പറഞ്ഞ് അധീർ രഞ്ജൻ ചൗധരി

തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ ‘വിദേശി’ എന്നു വിളിച്ചതിന് ഖേദം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ‘ഡെറക് ഒബ്രിയനെ വിദേശി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അശ്രദ്ധമായി പ്രയോഗിച്ച ഒരു വാക്കാണ് അത്.”- അധീർ രഞ്ജൻ ചൗധരി എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ പറഞ്ഞു. അധീർ രഞ്ജന്റെ മാപ്പപേക്ഷ ഡെറിക് അംഗീകരിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ബംഗാളിലെ സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അധീർ രഞ്ജന്റെ വിവാദപരാമർശം. ”ഡെറക് ഒബ്രിയാൻ ഒരു വിദേശിയാണ്,…

Read More