തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര ഏജൻസികൾ ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു ; ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. തൃണമൂൽ എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പോകാൻ വേണ്ടി രണ്ട് കോടി രൂപയും പെട്രോൾ പമ്പുമാണ് വാഗ്ദാനം ചെയ്തത്. കർണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടം നടത്തുകയാണെന്നും മമത പറഞ്ഞു. അന്വേഷണ…

Read More

ബംഗാൾ മുഖ്യമന്ത്രി മമതാ ബാർജിക്കെതിരെ അധിക്ഷേപ പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബംഗാളില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് ആണ് മമതയ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ പരാർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ദിലീപ് ഘോഷിനെതിരെ…

Read More

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി യൂസഫ് പഠാൻ; കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കെതിരെ മത്സരിക്കും

പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 42 ലോക്‌സഭാ സീറ്റുകളിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ബെഹ്റാംപൂര്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും. കൃഷ്ണ നഗറില്‍ നിന്നാണ് കഴിഞ്ഞ തവണയും മഹുവ ലോക്‌സഭയിലെത്തിയത്. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ…

Read More

സന്ദേശ്ഖാലി കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ശൈഖ് അറസ്റ്റിലായി

പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റു ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാന്‍ ശൈഖിനും കൂട്ടാളികള്‍ക്കുമെതിരെയുള്ളത്. ഇന്നലെ അര്‍ധരാത്രിയോടെ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നത്. ഷാജഹാന്‍ ശൈഖിനെ അറസ്റ്റ്‌ചെയ്യാന്‍ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി….

Read More

കോൺഗ്രസുമായി സംഖ്യത്തിനില്ല; പശ്ചിമ ബംഗാളിൽ സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ്

പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങളുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ടിഎംസി വിലയിരുത്തി. പശ്ചിമ ബംഗാളില്‍ ആകെ 42 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ അറിയിച്ചത്. എന്നാൽ പിന്നീട് അത് രണ്ട് സീറ്റായി. ഒടുവില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി…

Read More

പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ ഇ ഡി സംഘത്തിന് നേരെ ആക്രമണം

പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാന ജില്ലയിലാണ് സംഭവം ഉണ്ടായത്ത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു ഇ ഡി സംഘം. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലായിരുന്നു ഇ ഡി സംഘം റെയ്ഡിനെത്തിയത്. എന്നാൽ പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർക്കുകയും ചെയ്തു. അതേസമയം, ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്നത്…

Read More

ബംഗാളിൽ തൃണമൂലിന്റെ തേരോട്ടം; 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകി മമത

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഓരോന്നായി പുറത്ത് വരുമ്പോൾ തൃണമൂലിന്റെ ആധിപത്യം തുടരുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ ആർക്കും തന്നെ തൃണമൂലിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ 2018 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയും, കോൺഗ്രസ്-ഇടത് സഖ്യവും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 63,229 സീറ്റിൽ പകുതിയിലേറെയും ഇതിനോടകം…

Read More

വംഗനാട്ടിൽ തൃണമൂൽ ആധിപത്യം; നിലംതൊടാതെ പ്രതിപക്ഷ പാർട്ടികൾ

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പ്രതിപക്ഷ പാർട്ടികളെ ഏറെ പിന്നിലാക്കി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ സമഗ്രാധിപത്യം തുടരുകയാണ്. ഇതുവരെ പുറത്ത് വന്ന ഫലം അനുസരിച്ച് 42,097 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം നേടിയിട്ടുണ്ട് . 9,223 സീറ്റുകളില്‍ ബിജെപിയും 3,021 സീറ്റുകളില്‍ സിപിഐഎമ്മും 2,430 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളേയും നിഷ്പ്രഭമാക്കിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം. ജില്ല പരിഷത്തുകളും പഞ്ചായത്ത് സമിതികളും…

Read More

ബംഗാളിൽ തൃണമൂലിന്റെ തേരോട്ടം; നിലംതൊടാനാകാതെ പ്രതിപക്ഷ പാർട്ടികൾ

പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ മറ്റ് പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് കുതിക്കുകയാണ്. ഇതുവരെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ  ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 75 ശതമാനത്തിൽ അധികവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സമിതി സീറ്റുകളില്‍ 98 ശതമാനവും തൃണമൂലിനാണ് മേല്‍ക്കൈ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . നിലവിൽ പുറത്ത് വരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍,…

Read More

ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസ്; മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023ലെ സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ്. സെഷന്‍സ് കോടതി വിധിയില്‍ അവ്യക്തതകളുണ്ടെങ്കിലും പരാതിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ്…

Read More