
അത് ബുദ്ധിമുട്ടാണെന്ന് മമ്മൂട്ടി, മോഹന്‍ലാലിന്റെ സീന്‍ അന്ന് കട്ട് ചെയ്തു; ലാല്‍ പറഞ്ഞത് വിഷമിപ്പിച്ചെന്ന് സാജന്‍
മമ്മൂട്ടിയുടെ ആവശ്യ പ്രകാരം മോഹന്‍ലാലിന്റെ രംഗം വെട്ടിക്കുറക്കേണ്ടി വന്നതിനെപ്പറ്റി പറയുകയാണ് സംവിധായകന്‍ സാജന്‍. മമ്മൂട്ടി നായകനായി എത്തിയ ഗീതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാജന്‍. കോട്ടയത്ത് പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. സ്വന്തം മകനെ തിരികെ കൊണ്ടു പോകാനായി വിദേശത്തു നിന്നും വരുന്ന അച്ഛനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ അടുത്ത് വന്ന് മകനെ കൊണ്ടു പോകണം എന്ന്…