‘പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല’; ഭീഷണിയുമായി കെ സുരേന്ദ്രൻ

പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്…

Read More

കാഫിര്‍ വിവാദം; വർഗീയത ആളികത്തിക്കാൻ സിപിഎം ശ്രമിച്ചു: ചെന്നിത്തല

കാഫിര്‍ വിവാദത്തില്‍ എം വി ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. വർഗീയത ആളികത്തിക്കാൻ ആണ് സിപിഎം ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  ‘കാഫി‍ര്‍’ വിവാദം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്‍റെ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം…

Read More