എം.എം ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പൊതുദർശനം വൈകിട്ട് 4 വരെ തുടരും

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. രാവിലെ ഒൻപതേകാലോടെ എറണാകുളം ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനം വൈകിട്ട് 4  വരെ തുടരും. തുടർന്ന് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി എറണാകുളം ഗവ. മെ‍ഡിക്കൽ കോളജിന് വിട്ടുനൽകും. മുഖ്യമന്ത്രി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാർ, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സിപിഎം നേതാക്കളായ വൈക്കം വിശ്വൻ, എം.എ.ബേബി, തോമസ്…

Read More

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം…

Read More

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലത,: മോഹൻലാൽ

നടി കനകലതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻ‍ലാൽ. മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്നും വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത അനു​ഗ്രഹീത കലാകാരിയായിരുന്നു അവരെന്നും മോഹൻലാൽ പറഞ്ഞു. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരിയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.  ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.  ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത…

Read More

ജി20 ഉച്ചകോടി; മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോക നേതാക്കൾ രാജ്ഘട്ടിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്ഘട്ടിൽ നേതാക്കളെ സ്വീകരിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്,…

Read More

ജനപ്രിയ ചലച്ചിത്രകാരൻ; സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചലച്ചിത്രകാരൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമമധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നുവെന്നും മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ…

Read More

മാമുക്കോയയ്ക്ക് വിടചൊല്ലി ജന്മനാട്; ഔദ്യോഗിക ബഹുമതികളോടെ കബറടക്കം

നടൻ മാമുക്കോയയ്ക്ക് (76) ജന്മനാട് വിടചൊല്ലി. നടന്റെ കബറടക്ക ചടങ്ങുകൾ കണ്ണംപറമ്പ് കബർസ്ഥാനിൽ പൂർത്തിയായി. വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിനുശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം. ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഉച്ചയ്ക്ക് 3.15 മുതൽ രാത്രി 10 വരെ ടൗൺഹാളിൽ പൊതുദർശനം നടന്നു. സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം…

Read More

മെസ്സിയുടെ പാസുകള്‍ പോലും ഓരോ കലാസൃഷ്ടികളാണ് – റോജര്‍ ഫെഡറര്‍

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു ആമുഖവും വേണ്ടാത്ത താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോക കായിക രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന്. ടൈം മാഗസിനിന്റെ 2023-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡററുടെ കുറിപ്പ്. ‘ലയണല്‍ മെസ്സിയുടെ ഗോള്‍ സ്‌കോറിങ് റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും ഇവിടെ…

Read More

വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ സദെയ്‌വ് അദലിലെത്തിയ രാഹുൽ വാജ്പേയിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചനയും നടത്തി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. കോവിഡ് വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം. ഭാരത് ജോഡോ യാത്ര ഒൻപതു ദിവസത്തെ അവധിക്കു പിരിഞ്ഞതിന്റെ പിന്നാലെയാണു രാഹുൽ സ്മാരകങ്ങളിൽ സന്ദർശനത്തിനായി എത്തിയത്. വാജ്പേയിക്കു പുറമേ മഹാത്മാ ഗാന്ധി,…

Read More