ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;വിചാരണ ഈ മാസം 16 ന് തുടങ്ങും

ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിക്കുളത്തിൽ താഴ്ത്തിയ കേസിലെ വിചാരണ നടപടികൾ ഈ മാസം 16ന് ആരംഭിക്കും.ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്നായിരുന്നു പ്രോസീക്യൂഷൻ വാദം….

Read More

ഷാരോൺ രാജിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് ​ഗ്രീഷ്മ. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്തുന്നതിനായി നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുള്ളതിനാൽ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക്…

Read More