
പക്ഷപാതമോ പേടിയോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണം; കപിൽ സിബൽ
പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി രാജ്യത്തെ കോടതികൾ മാറണമെന്നു സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിചാരണ കോടതി, ജില്ലാ കോടതി, സെഷൻസ് കോടതി എന്നിവയെ ശക്തിപ്പെടുത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദ്വിദിന ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കീഴ്ക്കോടതികൾ എന്ന നിലയിൽ ഈ കോടതികളെ കാണരുത്. നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവ. എന്റെ അഭിഭാഷക ജീവിതത്തിൽ ഇത്തരം കോടതികൾ ജാമ്യം നൽകുന്നതു വളരെ…