
ആന ഒരു ഭീകരജീവിയാണോ..?
ആനകളെ കാണാം ട്രക്കിങ്ങും നടത്താം..! ആന എന്നും അദ്ഭുതവും കൗതുകവുമാണ്. ഉത്സവങ്ങളില്‍ നെറ്റിപ്പട്ടം കെട്ടി നില്ക്കുന്ന ആനയെ കാണാന്‍ തന്നെ എന്തൊരു ചന്തമാണ്! പേരും പെരുമയുള്ള എത്രയോ ആനകളുണ്ട് കേരളത്തില്‍. ആനകള്‍ക്ക് ഫാന്‍സ് ക്ലബ് ഉള്ള നാടുകൂടിയാണ് കേരളം. ഉത്സവപ്പറമ്പുകളില്‍ തങ്ങളുടെ പ്രിയപ്പെട്ട കരിവീരന്മാരെ കാണാനും സെല്‍ഫി എടുക്കാനും കൊതിക്കുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും! ആനയുടെ കൂടെ ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടോ..? അങ്ങനെയൊരു ആഗ്രമുണ്ടെങ്കില്‍ മടിക്കേണ്ട എറണാകുളം ജില്ലയിലെ കപ്രിക്കാട് ഗ്രാമത്തിനടുത്ത് അഭയാരണ്യം എന്ന…