
മഹാരാഷ്ട്രയിൽ മരം കടപുഴകി വീണു: 7 മരണം, നിരവധിപ്പേർക്ക് പരുക്ക്
മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിലെ മരം വീണ് ഏഴുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. കനത്ത മഴയിലും കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി ക്ഷേത്രത്തിന്റെ തകര ഷീറ്റിനുമുകളിൽ വീഴുകയായിരുന്നു.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ചടങ്ങുനടക്കുന്നതിനാൽ സംഭവസമയം 40 ഓളം പേർ ഷെഡിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മരം വീണതോടെ എല്ലാവരും ഷെഡിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ജെസിബി ഉപയോഗിച്ച് ഷെഡിനു മുകളിലെ മരം നീക്കിയതിനാൽ മരണനിരക്ക് കുറയ്ക്കാനായെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർ അകോല…