
16കാരിയെ കഴുത്തറുത്ത് കൊന്ന് തലയുമായി കടന്നുകളഞ്ഞ സംഭവം; ആത്മഹത്യ ചെയ്തത് പ്രകാശല്ല, പ്രതിയെ അറസ്റ്റ് ചെയ്തു
കർണാടകയിൽ വിവാഹം നീട്ടിവച്ച വൈരാഗ്യത്തിൽ 32കാരൻ കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെടുത്തു. മടിക്കേരിയിലെ സർലബ്ബി സ്വദേശിനിയായ മീനയുടെ തലയാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയായ പ്രാകാശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ആത്മഹത്യ ചെയ്‌തെന്ന തരത്തിലുളള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ സർലബ്ബിയിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേത് എന്ന തരത്തിൽ പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു കൊലപാതകം നടന്നത്. മീന എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ…