ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു; ഒരാൾ മരിച്ചു

ഇടുക്കി ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്കുമാണ് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. 

Read More

മുട്ടില്‍ മരംമുറി കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കും

മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന. കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ തുടരുന്നത് കേസിൻ്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ സൂചന….

Read More

സു​ഗന്ധ​ഗിരി മരംമുറി: ‘തെറ്റ് പറ്റിയാൽ തിരുത്തുന്നതല്ലേ നല്ലത്?’: വനംമന്ത്രി എ.കെ ശശീന്ദ്രൻ

സുഗന്ധഗിരി മരം മുറി കേസിലെ സസ്പെൻഷൻ പിൻവലിച്ച നടപടിയെ ന്യായീകരിച്ച്‌ വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിഎഫ്‌ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തത്. അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് വനംമന്ത്രി പറഞ്ഞു. സസ്പെൻഷൻ വിഷയത്തില്‍ ഡിഎഫ്‌ഒക്ക് കോടതിയെ സമീപിക്കാം. അപ്പോള്‍ സർക്കാരിന്റെ നടപടി കോടതി അസാധുവാക്കും. തെറ്റ് പറ്റിയാല്‍ അത് നമ്മള്‍ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്നും വനംമന്ത്രി ചോദിച്ചു. അതേസമയം സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള…

Read More

സുഗന്ധഗിരി മരംമുറി: മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ്…

Read More

സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. റേഞ്ചർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.  വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ…

Read More

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂടിയ വൃ​ക്ഷം ഏതാണെന്ന് അറിയാമോ..?

ടിബറ്റിലെ യാ​ർ​ലു​ങ് സാ​ങ്ബോ ഗ്രാ​ൻ​ഡ് കാ​ന്യോ​ൺ നേ​ച്ച​ർ റി​സ​ർ​വി​ലെ വ​ന​മേ​ഖ​ല​യി​ലാണ് ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമുള്ളത്! ആ ഹി​മാ​ല​യ​ൻ സൈ​പ്ര​സി (കു​പ്രെ​സ​സ് ടോ​റു​ലോ​സ) ന്‍റെ ഉയരം 335 അ​ടി (102 മീറ്റർ)! 305 അടി (93 മീറ്റർ) ഉയരമുള്ള ‌സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യേ​ക്കാ​ൾ ഉ​യ​ര​മു​ള്ള​താ​ണ് സൈ​പ്ര​സ്. പീക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് സൈപ്രസിനെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ റെ​ഡ്‌​വു​ഡ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ…

Read More

ഉയരത്തിൽ ഒന്നാമൻ; ബംഗളൂരു മാളിലെ ക്രിസ്മസ് ട്രീ കാണാം

ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കാനുള്ള തിരക്കിലാണ് ആളുകൾ. ക്രിസ്മസ് ട്രീ ഒരുക്കുന്നതിൽ വ്യത്യസ്തകൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഈ ക്രിസ്മസ്-പുതുവത്സരകാലത്ത് ബംഗളൂരുവിലെ ഫീനിക്സ് മാൾ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. കാരണം, അവിടെ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയുടെ ഉയരമാണ്.  ഉയരത്തിൽ മാത്രമല്ല, മനോഹാരിതയിലും ക്രിസ്മസ് ട്രീ മുന്നിൽത്തന്നെ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ആണ് മാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. നൂറ് അടിയാണ് (30.48 മീറ്റർ) ട്രീയുടെ ഉയരം. വൈദ്യുത ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുന്ന ക്രിസ്മസ്…

Read More

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞു; സ്കൂൾ മരത്തിന്റെ ചില്ലകള്‍ മുറിച്ചെന്ന് പരാതി

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ പൊലീസിൽ നൽകിയ പരാതി. ഇന്നലെയാണ് കണ്ണൂർ താവക്കര ജിയുപി സ്കൂളിലെ തണൽ മരത്തിന്റെ കൊമ്പുളെല്ലാം മുറിച്ച് മാറ്റിയത്. കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് പേരാണ് പിന്നിലെന്നാണ് പ്രധാനധ്യാപകന്‍റെ പരാതി. അവധിയായതിനാൽ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താലാണ് കടന്നുകയറി തണൽ മരങ്ങൾ മുറിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്. കണ്ണൂർ…

Read More

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശിയും എസ്.എൻ.ഡി.പി ദ്വാരക ശാഖ സെക്രട്ടറിമായ മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും…

Read More

 കണ്ണൂരിൽ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു; 9 വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ മഴയിൽ വീടിനു അപകട ഭീഷണിയായി ചാഞ്ഞ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു;  കണ്ണൂരിൽ 9 വയസ്സുകാരൻ മരിച്ചു മരിച്ചു. പാണപ്പുഴ ആലക്കാട് അബ്ദുൽ നാസറിന്റെ മകൻ ഏര്യം വിദ്യാ മിത്രം യുപിസ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി  മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.  

Read More