
തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവച്ച് പസിഫിക്കിലെ തദ്ദേശീയ നേതാക്കൾ
തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതിനുള്ള ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവച്ചിരിക്കുകയാണ് ന്യൂസിലാൻഡ്, താഹിതി, കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിലെ തദ്ദേശീയ നേതാക്കൾ. പണ്ട് പസഫിക് സമുദ്രത്തിന് കുറുകെ തിമിങ്കലങ്ങൾ അവരുടെ പൂർവ്വികരെ നയിച്ചു. ഇന്ന്, അവർ തിമിങ്കലങ്ങളുടെ സംരക്ഷകരായി സ്വയം കരുതുന്നു. കുക്ക് ദ്വീപുകളിലെ റാർതോൻഗ ദ്വീപിൽ വച്ചാണ് തിമിംഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായിട്ടുള്ള ഈ ഉടമ്പടി ഒപ്പുവച്ചത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കുന്നതോടെ വ്യക്തികൾക്കായുള്ള അവകാശങ്ങൾ തിമിംഗലങ്ങൾക്കും ലഭിക്കും. ബ്ലൂ വെയിൽ, സ്പേം വെയിൽ , ഓർക്ക, ഹംബാക്ക് എന്നിങ്ങനെ പലതരം തിമിംഗലങ്ങളും…