
പ്രവാസി സുരക്ഷ പദ്ധതി ; ചികിത്സ ധനസഹായം കൈമാറി
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ പ്രവാസി സുരക്ഷാപദ്ധതി അംഗങ്ങൾക്കുള്ള സാമ്പത്തിക ധനസഹായം കൈമാറി. സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ അസുഖബാധിതനായി ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തര ചികിത്സ ധനസഹായമായ ഒരു ലക്ഷം രൂപയാണ് മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സുരക്ഷ കൺവീനർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ ചേർന്ന് കൈമാറിയത്. ചടങ്ങിൽ ഭാരവാഹികളായ സലീം കളക്കര, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ജംഷാദ് തുവ്വൂർ,…