
‘അസുഖബാധിതനായിരുന്ന സമയത്തും മണി കസേരയില്‍ ഇരുന്ന് സ്റ്റേജ് ഷോ ചെയ്തിരുന്നു’; വെളിപ്പെടുത്തി സലിം കുമാർ
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്നും മണി പേടികൊണ്ട് ചികിത്സിക്കാൻ തയാറായില്ലെന്നും വെളിപ്പെടുത്തി നടൻ സലിംകുമാർ. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയില്‍ നിന്ന് ഇതിന്റെ പേരില്‍ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും സലിം കുമാർ പറഞ്ഞു. ‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന്…