സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതിൽ തീരുമാനം ആയില്ല

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണ് ഇന്ന് പൂര്‍ത്തിയായത്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്. സാധാരണ ശമ്പളം കൊടുത്ത് തീര്‍ക്കുന്നത് മൂന്ന് ദിവസം കൊണ്ടാണ്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനും ഇടയാക്കിയിരുന്നു. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും പണമില്ലാത്തത് തന്നെയായിരുന്നു പ്രധാന പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം…

Read More

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും.   ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.   

Read More

കേരളത്തിലെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല; ഓഫിസർമാർക്ക് വാക്കാൽ നിർദ്ദേശം ‌നൽകി ധനവകുപ്പ്

സംസ്ഥാനത്തെ ട്രഷറികളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ഇക്കാര്യത്തിൽ ട്രഷറി ഓഫീസർമാർക്ക് ധനവകുപ്പ് വാക്കാൽ നിർദേശം നൽകി. ഇതോടെ പ്രത്യേകിച്ച് ഉത്തരവിറക്കേണ്ടെന്നാണ് ധനവകുപ്പിന്റെ നിലപാട്. ബാങ്കുകൾക്ക് നോട്ട് മാറി നൽകാമെന്ന തീരുമാനം ട്രഷറികൾക്ക് ബാധകമല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. 2000 ന്റെ നോട്ടുകളുമായി ഇടപാടുകൾക്കായി ട്രഷറിയിൽ എത്തുന്നവരെ മടക്കി അയയ്ക്കും. ട്രഷറികളിൽ അവശേഷിച്ചിരുന്ന 2000 ന്റെ നോട്ടുകൾ ബാങ്കിലേക്ക് അടച്ചു. അതേസമയം, 2000 രൂപ നോട്ടുകൾ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു. ‌

Read More