
കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയുള്ള യാത്ര ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുന്നതിനെതിരെ സുരക്ഷ മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് ഗതാഗത നിയമത്തിലെ 55-ആം വകുപ്പ് ഉദ്ധരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തി. കാർ സീറ്റുകളോ ബൂസ്റ്റർ സീറ്റുകളോ പോലുള്ള ഉചിതമായ സുരക്ഷ മാർഗങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നതും വാഹനത്തിന്റെ പിൻസീറ്റിൽ കുട്ടികളെ ഇരുത്തുന്നതും അവരുടെ സുരക്ഷ വർധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ദേശീയ സംരംഭമായ ഖത്തർ ചൈൽഡ് പാസഞ്ചർ…