
യാത്ര പോകുന്നവർ വീടിന്റെ സുരക്ഷ ഉറപ്പ് വരുത്തണം ; നിർദേശവുമായി റാസൽഖൈമ പൊലീസ്
അവധി യാത്രക്ക് ഒരുങ്ങുന്നവര്‍ വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി റാസല്‍ഖൈമ പൊലീസ് പ്രചാരണം. ‘യാത്ര ചെയ്യുമ്പോള്‍ വീട് എങ്ങനെ സുരക്ഷിതമാക്കാം’ എന്ന ശീര്‍ഷകത്തില്‍ കുറ്റാന്വേഷണ വിഭാഗവും മീഡിയ വകുപ്പും സംയുക്തമായി നടത്തുന്ന കാമ്പയിനില്‍ യാത്ര തീയതികള്‍ പരസ്യപ്പെടുത്താതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുക, പാചക വാതക സിലിണ്ടറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കണക്ഷനുകള്‍ വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്തുക, വീടുകളുടെയും ഗാരേജുകളുടെയും പൂട്ടുകള്‍ കുറ്റമറ്റതാക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നു. യാത്ര വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതിരിക്കാന്‍ ജാഗ്രത…