
ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്
കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. കോഴിക്കോട് – വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലൻസും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയുണ്ടായി. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു…