അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ബസുകളിൽ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. പത്താംതരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സ്‌റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം എന്നിവ നല്‍കും….

Read More

വാട്ടര്‍ മെട്രോ ഇനി തലസ്ഥാനത്തേക്ക്

മിതമായ നിരക്കില്‍ നൂതനജലഗതാഗത സംവിധാനമൊരുക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇനി തലസ്ഥാനവാസികള്‍ക്കും കണ്ടറിയാം. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിളിച്ചോതുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ കൊച്ചി വിടുന്നത്. വാട്ടര്‍ മെട്രോ യാനത്തെ തലസ്ഥാനവാസികള്‍ക്കായി പുത്തരിക്കണ്ടം മൈതാനിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന അതേ ബോട്ടാണ് ഇവിടേയ്ക്ക് എത്തിക്കുക. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായാണ് വാട്ടര്‍ മെട്രോ ബോട്ട് പുത്തരിക്കണ്ടത്തുള്ള പ്രധാന വേദിയിലെത്തുക. കേരളീയത്തിന്റെ പ്രധാന ആശയമായ ജലസംരക്ഷണ ക്യാംമ്ബയിനിന്റെ…

Read More

പാസ്പോർട്ട് ഇല്ലാതെ ഇനി ദുബൈയിലേക്ക് യാത്ര ചെയ്യാം

ദുബായ് മാറുകയാണ്.സാങ്കേതികതയെ അതിന്റെ ഏറ്റവും മികച്ചസേവനത്തിലേക്ക് കൈകോർക്കുന്നതിലൂടെ പുതിയ മാറ്റങ്ങൾ രാജ്യത്ത് കടന്നു വരും. ഇപ്പോൾ ഏറ്റവും പുതിയ വാർത്തയായി പുറത്തു വരുന്നത്, പാസ്പോർട്ടില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം എന്നാണ്. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും.പല വിമാനത്താവളങ്ങളിലും ആളുകളുടെ കുത്തൊഴുക്കാണ്. അത് തടസ്സമില്ലാതെ നിയന്ത്രിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. പലപ്പോഴും ഇത്തരം നിയന്ത്രണങ്ങൾക്കായാണ്…

Read More

യുഎഇ-കേരള ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്രയ്ക്ക് അനുമതി നൽകാതെ കേന്ദ്രം

കേരളവും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിനിരുന്ന മാരത്തൺ മത്സരത്തിന്റെ ചർച്ചകൾക്കായി യുഎഇയിലേക്ക് പോകാനിരുന്ന ഉദ്യോഗസ്ഥ സംഘത്തിന് തിരിച്ചടി. കേന്ദ്ര സർക്കാർ യാത്രയ്ക്ക് അനുമതി നൽകാതിരുന്നതോടെ യാത്ര മാറ്റി വച്ചു. യാത്രാ അനുമതി ലഭിച്ചിട്ടില്ലെന്നും അപേക്ഷ തീർപ്പാക്കാതെ കിടക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ചില അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയം അധിക വിവരങ്ങൾ ചോദിക്കാറുണ്ട്, സർക്കാർ വിവരങ്ങൾ നൽകുമ്പോൾ മന്ത്രാലയം അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. എന്നാൽ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് അധിക വിവരങ്ങൾ കേന്ദ്രം…

Read More

യുഎഇ-കേരള ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്രയ്ക്ക് അനുമതി നൽകാതെ കേന്ദ്രം

കേരളവും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിനിരുന്ന മാരത്തൺ മത്സരത്തിന്റെ ചർച്ചകൾക്കായി യുഎഇയിലേക്ക് പോകാനിരുന്ന ഉദ്യോഗസ്ഥ സംഘത്തിന് തിരിച്ചടി. കേന്ദ്ര സർക്കാർ യാത്രയ്ക്ക് അനുമതി നൽകാതിരുന്നതോടെ യാത്ര മാറ്റി വച്ചു. യാത്രാ അനുമതി ലഭിച്ചിട്ടില്ലെന്നും അപേക്ഷ തീർപ്പാക്കാതെ കിടക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ചില അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയം അധിക വിവരങ്ങൾ ചോദിക്കാറുണ്ട്, സർക്കാർ വിവരങ്ങൾ നൽകുമ്പോൾ മന്ത്രാലയം അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. എന്നാൽ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് അധിക വിവരങ്ങൾ കേന്ദ്രം…

Read More

മഴക്കാലമായി, ഇലവീഴാപൂഞ്ചിറയും കോടമഞ്ഞും കാണാം…

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. കാഞ്ഞാറിനടുത്തുള്ള മേലുകാവ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കൂടാതെ ട്രക്കിങ്ങിന് അനിയോജ്യമായ സ്ഥലമാണ്. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാന്‍ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി ഇലവീഴാപൂഞ്ചിറ അറിയപ്പെടുന്നു. മാങ്കുന്ന്, കൊടയത്തുമല, തോന്നിപ്പാറ എന്നീ മൂന്ന് കുന്നുകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഭൂപ്രദേശം അസാധാരണമാംവിധം മനോഹരമാണ്. മോഹിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മികച്ച ട്രെക്കിംഗ് പാതയാണ് ഇലവീഴാപൂഞ്ചിറയിലുള്ളത്….

Read More

മാർബെർഗ് വൈറസ്: രണ്ടു രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

മാർബെർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. തൻസാനിയയിലേയ്ക്കും ഇക്വറ്റോറിയൽ ഗെനിയിലേയ്ക്കുമുളള യാത്രയ്ക്കാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നീട്ടിവയ്ക്കാൻ വിദേശകാര്യ രാജ്യന്തരസഹകരണ മന്ത്രാലയം നിർദേശിച്ചു. സൗദിയും ഈ രാജ്യങ്ങളിലേയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകി. എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് മാർബെർഗ് വൈറസ്. ഇക്വറ്റോറിയൽ ഗെനിയിൽ ഇതുവരെ…

Read More

ഇൻഡിഗോ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ

ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. വിമാനത്തിൽ മുദ്രാവാക്യം…

Read More

തീർഥാടകർക്ക് ജിദ്ദ-മക്ക സൗജന്യ ബസ് യാത്ര തുടങ്ങി

ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്തവർക്കായിരിക്കും സേവനം ലഭിക്കുക.  ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ്…

Read More