ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ ഡിവിഷൻ

ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ റെയിൽവേ ഡിവിഷൻ. ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്. ഇത്രയും തുക പിഴ ഈടാക്കുന്നത് ആദ്യമായാണ്.  വിജയവാഡ റെയിൽവേ ഡിവിഷനിൽ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഈടാക്കിയ എക്കാലത്തെയും ഉയർന്ന തുകയാണ് 7.96 കോടി രൂപ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 44,249 കേസുകളെടുത്തു. ക്രമരഹിത യാത്രയ്ക്ക് (ഉയർന്ന നിരക്കുള്ള കോച്ചിൽ കയറുക, കൂടെയുള്ള കുട്ടിക്ക് ടിക്കറ്റെടുക്കാതിരിക്കുക, പ്ലാറ്റ്ഫോം…

Read More

കുട്ടികളുമായുള്ള വാഹന യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും…

Read More

രാജീവ് ഗാന്ധി വധക്കേസ്: പ്രതി മുരുകന് ഇന്ത്യ വിടാം; യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷൻ

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാം. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റെജിസ്ട്രേഷൻ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും.  രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു മൂന്നു പേരും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി…

Read More

ഹിമാചലില്‍ തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് ആവശ്യവുമായി ടൂറിസം സംരംഭകര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് നിശ്ചയിച്ചതിലും നേരത്തെ ഹിമാചല്‍ പ്രദേശില്‍   നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി മണാലിയിലെ ടൂറിസം സംരംഭകര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ദീര്‍ഘകാലം ഉണ്ടായാല്‍ അത് ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് ഇവരുടെ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ഹിമാചല്‍ പ്രദേശ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മണാലി ഘടകം ഈ ആവശ്യം ഉയര്‍ത്തിയത്. നിലവില്‍ തീരുമാനിച്ച തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത്രയും കാലം പ്രചാരണ പരിപാടികളും മറ്റും സംസ്ഥാനത്തുണ്ടാകും. തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് മണാലിയില്‍ നിന്നും…

Read More

സ്പാനിഷ് വ്‌ലോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ജാർഖണ്ഡിൽ 4 പേർ അറസ്റ്റിൽ

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്. യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ലോഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. സംഭവം സർക്കാരിനെതിരെ…

Read More

ഹജ്ജ് യാത്ര നിരക്ക് വർധന: റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. റീ ടെൻഡർ ചെയ്ത് കൂടുതൽ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.hajju travel price hike in karipoor airport സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു….

Read More

ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന

ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് ഇനി വീസ ആവശ്യമില്ല. ഡിസംബർ 30 മുതൽ 2024 നവംബർ വരെയുള്ള സമയത്ത് ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോർട്ടുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാനാവും. നിലവിലെ നയങ്ങള്‍ അനുസരിച്ച് വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല. സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ…

Read More

ഹംപി ചരിത്രശേഷിപ്പുകൾ കണ്ടുകഴിഞ്ഞോ?; ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ

ഹംപി ചരിത്രശേഷിപ്പുകൾ കണ്ടുകഴിഞ്ഞാൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ…കർണാടകയിലെ പുരാതന നഗരമാണ് ഹംപി. സഞ്ചാരികളെ ചരിത്രത്തിന്‍റെ ഉൾക്കടലിലൂടെ നടത്തുന്നു ഹംപി. നമ്മുടെ ഇന്നലെകളെ തൊട്ടറിയാം ഹംപിയിലെത്തിയാൽ. വലിയ പാരന്പര്യമുള്ള നഗരമാണ് ഉത്തരകർണാടകയിലെ ഹംപി. 1336ലാണ്‌ ഹംപി സ്ഥാപിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. ഹുബ്ലിയിൽനിന്ന് 163 കിലോമീറ്റർ കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ാളം കിലോമീറ്റർ വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി നഗരം സ്ഥിതി ചെയ്യുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹംപി, വിജയനഗരകാലത്തിനു ശേഷവും ഒരു പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി…

Read More

നിമിഷ പ്രിയയുടെ മോചനം; യമനിലേക്ക് യാത്രാനുമതി തേടി അമ്മ കോടതിയില്‍

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ…

Read More

50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം‌‌

50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അൽ സബാഹ്. കഴിഞ്ഞദിവസം ദേശീയ അസംബ്ലിയിൽ പാർലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതോടെ യുറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും കുവൈത്തികൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 11 രാജ്യങ്ങളിൽ ഇലക്ട്രോണിക് എൻട്രി വിസകൾ ലഭ്യമാണെന്ന് ഷെയ്ഖ് സാലം അറിയിച്ചു.

Read More